SignIn
Kerala Kaumudi Online
Friday, 02 October 2026 5.48 PM IST

അൻവറിനെ നേരിടുമെന്നത് പരിഹാസ്യം: ആർ.എം.പി

f

കോഴിക്കോട്: പി.വി. അൻവറിന്റെ ആരോപണങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന സി.പി.എം പ്രഖ്യാപനം പരിഹാസ്യമെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടെന്ന് ഭരണകക്ഷി എം.എൽ.എ വസ്തുതകൾ നിരത്തി ആരോപിക്കുമ്പോൾ ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം.

സ്വർണക്കള്ളക്കടത്തുകാരിൽ നിന്നും ഹവാല ഇടപാടുകളിൽ നിന്നുമുള്ള പണം ദേശദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആർ.എസ്.എസുമായുള്ള രാഷ്ട്രീയ ഐക്യത്തിന്റെ ഭാഗമാണ്. പി.ആർ ഏജൻസിയുടെ കോമാളിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA