SignIn
Kerala Kaumudi Online
Friday, 23 October 2026 4.01 AM IST

ആർ.എസ്.എസുകാരെ വെറുക്കപ്പട്ടവരായി ചിത്രീകരിക്കാൻ നീക്കം: വത്സൻ തില്ലങ്കേരി 

k

കണ്ണൂർ: എ.ഡി.ജി.പി എം.ആർ. അജിത് കുമാറുമായി നടന്ന കൂടിക്കാഴ്ച ഉയർത്തിയ വിവാദങ്ങളിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റും,ആർ.എസ്.എസ് പ്രാന്തീയകാര്യകാരി സദസ്യനുമായ വത്സൻ തില്ലങ്കേരി നിലപാട് വ്യക്തമാക്കി. ഉദ്യോഗസ്ഥർ പൊതുജന സേവകരാണ്. ഒരു വിഷയമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് സംഘടനാ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്.ജനങ്ങളുടെ ആവശ്യത്തിനായി ഇനിയും ഏത് ഉദ്യോഗസ്ഥരെയും കാണും. ആർ.എസ്.എസുകാർ വെറുക്കപ്പെട്ടവരാണെന്ന പൊതുബോധം കേരളീയ സമൂഹത്തിൽ സൃഷ്ടിക്കാൻ ജമാഅത്ത് ഇസ്ലാമി,പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവർ നടത്തിയ ശ്രമങ്ങൾ ഏറ്റുപിടിക്കുകയാണ് മാദ്ധ്യമങ്ങളും.


കൂടിക്കാഴ്ച വയനാട്

ദുരന്തത്തിനിടെ

വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു എ.ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയത്. അത് പൂരം കലക്കാനാണെന്ന തരത്തിലൊക്കെയാണ് പ്രചരിപ്പിക്കുന്നത്. പൂരം തിരഞ്ഞെടുപ്പിന് മുൻപാണ്. ഉരുൾപൊട്ടൽ സമയത്ത് സേവാഭാരതിയുടേതുൾപ്പെടെ ആംബുലൻസ് തടഞ്ഞതുമായി ബന്ധപ്പെട്ടാണ് നാല് മിനിട്ട് മാത്രം നീണ്ട കൂടിക്കാഴ്ച എ.ഡി.ജി.പിയുമായി നടത്തിയത്. പൊലീസാണ് വണ്ടി തടയുന്നത് എന്നതുകൊണ്ടാണ് പൊലീസുമായി സംസാരിച്ചത്. എസ്.പിയെ കണ്ടപ്പോഴാണ് എ.ഡി.ജി.പിയുടെ നിർദ്ദേശമാണെന്നറിഞ്ഞത്. അതുകൊണ്ടാണ് കണ്ടത്.

ഒത്തുതീർപ്പ്

എല്ലാവര്‍ക്കുമറിയാം


ലാവ്ലിൻ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന പിണറായി വിജയനെ കേസിൽ നിന്നൊഴിവാക്കാൻ നീക്കം നടന്നത് 2012ലാണ്. ഇതിനായി സി.ബി.ഐ പ്രത്യേക അപേക്ഷ കൊടുത്തു. അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. കേരളം ഭരിച്ചിരുന്നത് യു.ഡി.എഫാണ്. നരേന്ദ്രമോദി വന്നപ്പോഴാണ് വീണ്ടും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ പ്രത്യേക അപേക്ഷ നൽകിയത്.

എല്ലാ രാഷ്ട്രീയക്കാരുമായി എന്നതു പോലെ സി.പി.എം. നേതാക്കളുമായും ബന്ധമുണ്ട്. തമ്മിലടിക്കുന്നതിനെക്കാൾ നല്ലതല്ലേ ബന്ധങ്ങളുണ്ടാക്കുന്നത്. സംഘർഷം ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇതിൽ പ്രശ്നമുണ്ടാകുകയുള്ളൂ.കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നത് ഇപ്പോൾ കോൺഗ്രസാണ്. പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ തന്ത്രമാണത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA