
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയ കാസർകോട് സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. സർക്കാരിന്റെ പുനപ്പരിശോധനാഹർജി സ്വീകരിച്ചാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നടപടി. നവംബർ എട്ടിന് വാദം കേൾക്കും.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി ബി.എസ്.പിയിലെ കെ. സുന്ദര പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്റെ അനുയായികൾ സുന്ദരയെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും പണവും മറ്റും നൽകി അനുനയിപ്പിച്ചെന്നുമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |