SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

ഏലം ഹിൽ റിസർവ്: 23ന് പരിഗണിക്കും

r

ന്യൂഡൽഹി: ഇടുക്കിയിലെ ഏലം ഹിൽ റിസർവ് ഏരിയ സംബന്ധിച്ച ഹർജി 23ന് സുപ്രീംകോടതി പരിഗണിക്കും. ഏലം ഹിൽ റിസർവ് ഏരിയയുടെ യഥാർത്ഥ കണക്ക് ഉൾപ്പെടെ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശമുണ്ട്. അതേസമയം,​സത്യവാങ്മൂലം സമ‌ർപ്പിക്കാൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മൂന്നാഴ്ച സമയം തേടിയിരുന്നു. സെപ്‌തംബർ 18നാണ് സർക്കാർ അഭിഭാഷകൻ മുഖേന സമയം ആവശ്യപ്പെട്ടത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ രേഖകൾ ഉൾപ്പടെ പരിശോധിച്ചു സത്യവാങ്മൂലം സമർപ്പിക്കാനുള്ള ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു. മകളുടെ വിവാഹം സെപ്‌തംബർ 20ന് ചെന്നൈയിൽ നടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA