
കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ വ്യക്തിതാത്പര്യമില്ലെന്നും നേതൃത്വം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സ്ഥാനാർത്ഥി നിർണ്ണയ സമയത്തെ സൗന്ദര്യപ്പിണക്കം എല്ലാ പാർട്ടിയിലുമുണ്ട്. മൂന്നിടത്തും യു.ഡി.എഫ് വിജയിക്കും. അനുകൂല സാഹചര്യം വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പുകളെ നേരിടുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |