
തിരുവനന്തപുരം:വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ നേരിടാൻ സിനിമാതാരവും പാർട്ടിയുടെ തമിഴ്നാട് നേതാവുമായ ഖുശ്ബുവിനേയും ബി.ജെ.പി. കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായി സൂചന. രാഹുൽഗാന്ധിയെ അമേതിയിൽ തറപ്പറ്റിച്ച സ്മൃതി ഇറാനിയെപ്പോലെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള കഴിവും ജനപ്രതീയുമാണ് ഖുശ്ബുവിൽ പാർട്ടി കാണുന്ന നേട്ടം.
ഗ്രാമീണപശ്ചാത്തലമുള്ള വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് നല്ല മത്സരം കാഴ്ച വയ്ക്കാൻ ഖുശ്ബുവിനാവുമെന്ന് പാർട്ടി
കരുതുന്നു. കഴിഞ്ഞ തവണ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരുന്നു ബി.ജെ.പി.സ്ഥാനാർത്ഥി. പാർട്ടിക്ക് കൂടുതൽ വോട്ട് കിട്ടിയതും അപ്പോഴാണ്. രാഹുൽഗാന്ധിയെ ആദ്യം എതിർത്തത് എൻ.ഡി.എ.നേതാവ് തുഷാർ വെളളാപ്പള്ളിയായിരുന്നു.ഇക്കുറി എ.പി.അബ്ദുള്ളകുട്ടി, ശോഭാസുരേന്ദ്രൻ തുടങ്ങിയ പേരുകളും പാർട്ടി പരിഗണനയിലുണ്ട്. .
ചേലക്കരയിൽ ബാലകൃഷ്ണനെയാണ് പാർട്ടി പരിഗണിക്കുന്നത്. ഡോ.ടി.എൻ.സരസുവുും പരിഗണനയിലുണ്ട്. പാലക്കാട്ട് സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറിനെയാണ് പരിഗണിക്കുന്നത്. മെട്രോമാൻ ഇ.ശ്രീധരൻമത്സരിച്ചപ്പോഴാണ് പാലക്കാട് കൂടുതൽ വോട്ട് കിട്ടിയത്. കഴിഞ്ഞ .ലോക്സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ 43000ത്തിലധികം വോട്ടുകൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് നേടിയിരുന്നു.30 ശതമാനത്തോളം വോട്ട് വിഹിതമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |