SignIn
Kerala Kaumudi Online
Friday, 23 October 2026 3.20 AM IST

പഴയ തട്ടകത്തിൽ വർദ്ധിത വീര്യത്തോടെ സത്യൻ

hg

കൽപ്പറ്റ: വയനാട്ടിൽ ചിത്രം തെളിയുന്നു. പ്രിയങ്കയെ നേരി‌ടാൻ സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി. ഇനി എൻ.ഡി.എ സ്ഥാനാത്ഥി ആരാണെന്നേ അറിയേണ്ടതുള്ളു. മത്സരം പൊടിപാറും. വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്.

സത്യൻ മൊകേരി വയനാട്ടുകാർക്ക് പുതുമുഖമല്ല. 2014ലെ തിരഞ്ഞെ‌ടുപ്പിൽ കോൺഗ്രസിലെ എം.ഐ. ഷാനവാസിനോട് കേവലം 20,000 വോട്ടുകൾക്കാണ് പരാജയപ്പെടുന്നത്. ഒന്നുകൂടി ആഞ്ഞുപിടിച്ചിരുന്നെങ്കിൽ ജയിച്ചേനെയെന്ന് ഇടതുമുന്നണി പ്രവർത്തകർ പരസ്പരം പറഞ്ഞുനടന്ന കാലം.

അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവറും രംഗത്തുണ്ടായിരുന്നു. അൻവർ 37,123 വോട്ടാണ് അന്ന് നേടിയത്. അതായത് 4.06 ശതമാനം വോട്ട്.അത് ലഭിച്ചിരുന്നുവെങ്കിൽ തങ്ങൾ ജയിക്കുമായിരുന്നുവെന്ന് ഇടതു മുന്നണി പ്രവർത്തകർ അന്ന് വിലയിരുത്തി. എം.ഐ.ഷാനവാസിന് ലഭിച്ചത് 377,035 വോട്ട്. (41.21%) സത്യൻ മൊകേരിക്ക് 356,165 വോട്ട്. (38.92%).2019 ലെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി പി.പി. സുനീറിന് 2,784,597 വോട്ടാണ് ലഭിച്ചത്.2019ലും,2024ലും രാഹുൽഗാന്ധി ലക്ഷങ്ങളുടെ വോട്ടിനാണ് വിജയിച്ചത്.

മൂന്ന് തവണ നാദാപുരം മണ്ഡലത്തിൽ നിന്ന് നിയമസഭയെ പ്രതിനിധീകരിച്ചതിന് ശേഷമാണ് സത്യൻ മൊകേരി വയനാട് മണ്ഡലത്തിൽ 2014ൽ സ്ഥാനാർത്ഥിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA