SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

പ്രിയങ്കയുടെ പത്രികാസമർപ്പണം 23ന്

d

കൽപ്പറ്റ: വയനാട് പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 23ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുക. വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി അനിൽ കുമാർ എം.എൽ.എ,സമിതി കോർഡിനേറ്റർ കൂടിയായ ടി. സിദ്ദിഖ് എം.എൽ.എ,രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എൻ.ഡി. അപ്പച്ചൻ,ടി. ഉബൈദുള്ള എം.എൽ.എ,യു.ഡി.എഫ് ജില്ലാ കൺവീനർ പി.ടി ഗോപാലക്കുറുപ്പ്,യു.ഡി.എഫ്. ജില്ലാ ചെയർമാൻ ടി. മുഹമ്മദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA