SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചാ. സെക്രട്ടറിമാർക്ക് സ്ഥലം മാറ്റം

s

തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ പരാതി

തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം. വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറം, പരുതൂർ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരെയാണ് സ്ഥലം മാറ്റിയത്.

ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി.

പെരുമാറ്റച്ചട്ടം നിലവിൽ വന്നത് ഈ മാസം 15നാണ്. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് വേണ്ടി 18 ാം തീയതി വച്ച് ദിനേശൻ ചെറുവത്ത് ഒപ്പിട്ടിരിക്കുന്ന ഉത്തരവ് ഇറങ്ങിയ തീയതി 14 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം മറികടക്കാൻ, ചട്ടം നിലവിൽ വരുന്നതിന് മുൻപുള്ള തീയതി വച്ച് ഉത്തരവിറക്കിയതാണെന്നും ഇതിൽ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA