SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

തിരൂർ സതീശ് സി.പി.എമ്മിന്റെ ആയുധം: ശോഭാസുരേന്ദ്രൻ

k

തൃശൂർ : കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് സി.പി.എമ്മിന്റെ ആയുധമാണെന്നും,അയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലുമുണ്ടെങ്കിൽ പുറത്തു പറഞ്ഞോളൂവെന്നും, സംഘടനാ തിരഞ്ഞെടുപ്പിൽ തനിക്കത് ഗുണം ചെയ്യുമെന്നും താൻ പറഞ്ഞതായി സതീശ് വെളിപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു പ്രതികരണം.

താൻ പാർട്ടിയിൽ നൂലിൽ കെട്ടി ഇറങ്ങി വന്നയാളല്ല. ഗോഡ് ഫാദർ വളർത്തി വിട്ടതുമല്ല. പറയാനുള്ളത്

പാർട്ടിക്കകത്ത് നല്ല തന്റേടത്തോടെ പറഞ്ഞയാളാണ്. സതീശനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റാകാൻ ആരാണ് സതീഷ്?. പ്രസിഡന്റാവാൻ എനിക്ക് എന്താണ് അയോഗ്യത?. ആർ.എസ്.എസ് പ്രവർത്തകനാണെങ്കിൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ പോകേണ്ടത് ആർ.എസ്.എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇതുപയോഗിച്ച് തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാനാണ് ശ്രമം.

അതേസമയം, ബി.​ജെ.​പി​യി​ൽ​ ​ചേ​രു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​താ​നു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന​ ​ഇ.​പി.​ജ​യ​രാ​ജ​ന്റെ​ ​വാ​ദം​ ​തെ​റ്റാ​ണെ​ന്ന് ​ശോ​ഭ​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​മൂ​ന്ന് ​ത​വ​ണ​ ​ഇ.​പി.​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച്ച​ ​ന​ട​ത്തി.​ഒ​ന്ന് ​ദ​ല്ലാ​ൾ​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​വ​സ​തി​യി​ലാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ഡ​ൽ​ഹി​യി​ൽ​ ​വ​ച്ച് ​ക​ണ്ടു.​ ​പി​റ്റേ​ന്ന് ​ബി.​ജെ.​പി​യി​ൽ​ ​ചേ​രാ​ൻ​ ​തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​വി​ളി​ച്ച​ത്.​ ​ഇ​തോ​ടെ​ ​പി​ന്മാ​റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA