SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

വി.സി നിയമനം: ഗവർണർ ഹൈക്കോടതിയിലേക്ക്

READ ENGLISH VERSION
gov

സർക്കാരിന്റെ ഇടപെടൽ തടയാൻ വ്യക്തതാഹർജി

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളുടെ വൈസ്ചാൻസലർ ചുമതല കൈമാറുന്നതിൽ സർക്കാരിന്റെ ഇടപെടലിനെതിരേ ഗവർണർ ഹൈക്കോടതിയിലേക്ക്. രണ്ടിടത്തേക്കുമുള്ള പാനലുകൾ സർക്കാർ രാജ്ഭവനിൽ എത്തിച്ചിരുന്നു. രണ്ടാഴ്ചയായി രണ്ടിടത്തും വി.സി ഇല്ല

കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിൽ സർവകലാശാലകളിൽ സർക്കാരിന്റെ ഇടപെടൽ വിലക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബ‌ഞ്ചിൽ തിങ്കളാഴ്ച ഗവർണർ വ്യക്തതാഹർജി ഫയൽ ചെയ്യും.

സർക്കാരിന്റെ ഇടപെടൽ തടയണമെന്നാവും ആവശ്യപ്പെടുക.
സാങ്കേതിക വി.സിയായി സിസ തോമസിനെ ഗവർണർ നിയമിച്ചതിനെതിരായ കേസിൽ, വി.സി നിയമനത്തിൽ സർക്കാരിന്റെ അഭിപ്രായം ഗവർണർ മാനിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. പിന്നീടാണ് സുപ്രീംകോടതി ഉത്തരവുണ്ടായത്.

ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ തെറ്റില്ലെങ്കിലും, സർക്കാരിന്റെ അനാവശ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അത് റദ്ദാക്കിയത്. വി.സി നിയമനത്തിൽ ചാൻസലർക്ക് സ്വതന്ത്രമായ അധികാരം ഉണ്ടെന്നായിരുന്നു ഉത്തരവ്. ഇത് സ്ഥിരം വി.സി നിയമനത്തിനാണെന്നും താത്കാലിക നിയമനത്തിന് ബാധകമല്ലെന്നുമാണ് സർക്കാർ വാദം.

സാങ്കേതിക വാഴ്സിറ്റി ചട്ടം 13(7) പ്രകാരമാണ് സർക്കാർ പാനൽ നൽകിയത്. ഇതുപ്രകാരം താത്കാലിക വി.സിയുടെ ചുമതല തൊട്ടടുത്ത വാഴ്സിറ്റിയുടെ വി.സി, സാങ്കേതിക വാഴ്സിറ്റി പി.വി.സി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് നൽകാൻ സർക്കാരിന് ശുപാർശ ചെയ്യാം. വാഴ്സിറ്റിയിൽ പി.വി.സിയില്ല. സെക്രട്ടറിയെ ഗവർണർ അംഗീകരിക്കുന്നില്ല. കേരളയുടെ ചുമതലയുള്ള ഡോ.മോഹനൻ കുന്നുമ്മേലാണ് സമീപത്തുള്ള വി.സി.

ഗവർണർക്ക് മറുപടി

ബംഗാളിലെ ഉത്തരവ്

ബംഗാളിലെ 13 വി.സിമാരുടെ കേസിൽ, മുഖ്യമന്ത്രി നൽകുന്ന പാനലിൽ നിന്ന് ഗവർണർക്ക് നിയമിക്കാമെന്നും ഒരാഴ്ചയ്‌ക്കകം സർക്കാർ വിജ്ഞാപനമിറക്കണമെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.

ഇത് ചൂണ്ടിക്കാട്ടി ഗവർണറുടെ ഹർജിക്ക് മറുപടി നൽകും. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA