
ന്യൂഡൽഹി: പരിസ്ഥിതി ലോല മേഖലയുമായി (ഇ.എസ്.എ) ബന്ധപ്പെട്ട് കേരളത്തിനു വേണ്ടി പ്രത്യേകമായ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭുപേന്ദ്ര യാദവ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അറിയിച്ചു. കേരളം 8590.69 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയുടെ പുതുക്കിയ ശുപാർശ സമർപ്പിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുന്നതിനായി നിയോഗിച്ച പ്രത്യേക കമ്മിറ്റി വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |