SignIn
Kerala Kaumudi Online
Friday, 23 October 2026 11.52 AM IST

വയനാടിന്പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രം

READ ENGLISH VERSION
kvtnirmala

ന്യൂഡൽഹി: വയനാട് ദുരന്തത്തിനുള്ള കേന്ദ്ര പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി തോമസിനെ അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട് സന്ദർശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയശേഷം ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരടങ്ങിയ സബ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചതായി നിർമ്മല സീതാരാമൻ പറഞ്ഞു. കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കും.

വായ്‌പാ പരിധി കൂട്ടൽ, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ വകയിലെ കേന്ദ്ര സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള സഹായം തുടങ്ങിയവ ഉടൻ ലഭ്യമാക്കുമെന്നും പാർലമെന്റിൽ നടന്ന കൂടിക്കാഴ്‌ചയിൽ കേന്ദ്രമന്ത്രി ഉറപ്പുനൽകി.

വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​ ​കേ​ന്ദ്രം
പ​റ്റി​ക്കു​ന്നു​:​ ​ ​മു​ഖ്യ​മ​ന്ത്രി

കൂ​ത്തു​പ​റ​മ്പ്:​ ​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​ ​കേ​ന്ദ്രം​ ​ആ​ളു​ക​ളെ​ ​പ​റ്റി​ക്കു​ന്ന​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നു​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​കൂ​ത്തു​പ​റ​മ്പ് ​ര​ക്ത​സാ​ക്ഷി​ ​അ​നു​സ്മ​ര​ണം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
അ​തി​തീ​വ്ര​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​കേ​ന്ദ്രം​ ​ത​യ്യാ​റാ​യി​ല്ല.​ ​സ​ഹാ​യി​ക്കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഡ​ൽ​ഹി​യി​ലെ​ത്തിി​ ​വീ​ണ്ടും​ ​സ​ഹാ​യം​ ​ചോ​ദി​ച്ചു.​ ​ഒ​ന്നും​ ​ചെ​യ്തി​ല്ല.​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​നി​ധി​യി​ൽ​ ​നി​ന്ന് ​പ​ണം​ ​എ​ടു​ക്കാ​മെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​അ​ത് ​എ​ടു​ത്താ​ൽ​ ​കേ​ന്ദ്രം​ ​തി​രി​കെ​ ​ത​രും​ ​എ​ന്നാ​ണ് ​എ​ല്ലാ​വ​രും​ ​പ​റ​യു​ന്ന​ത്.​ ​അ​ത് ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ​ ​മാ​ന​ദ​ണ്ഡം​ ​ഉ​ണ്ട്.​ ​അ​തി​ന് ​കേ​ന്ദ്രം​ ​പ​ണം​ ​തി​രി​കെ​ ​ത​രാ​ൻ​ ​വ്യ​വ​സ്ഥ​യി​ല്ല.​ .​ ​കേ​ര​ളം​ ​യാ​ചി​ക്കു​ക​യ​ല്ല,​ ​ചോ​ദി​ക്കു​ന്ന​ത് ​അ​വ​കാ​ശ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA