SignIn
Kerala Kaumudi Online
Friday, 23 October 2026 12.11 PM IST

പതാക ഫണ്ട് വിജയിപ്പിക്കണം: ഗവർണർ

d

തിരുവനന്തപുരം: സായുധസേന പതാക വിൽപനയുടെ ഉദ്ഘാടനം എൻ.സി.സി കേഡറ്റുകളിൽ നിന്ന് പതാക വാങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. പതാക വാങ്ങി സൈനിക ക്ഷേമ ബോർഡിന്റെ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുക. ഡിസംബർ 7നാണ് പതാകദിനം. രാജ്ഭവനിൽ നടന്ന ചടങ്ങിൽ സൈനിക ക്ഷേമ ഡയറക്ടർ-ഇൻചാർജ് റിട്ട. ക്യാപ്റ്റൻ ഷീബ രവി, അസിസ്റ്റന്റ് ഡയറക്ടർ ബിജു. കെ.ആർ, ലഫ്. കേണൽ ആർ. മുരളി എസ്എം, രാജേഷ്, കെഡറ്റുമാരായ ശ്രീനന്ദ, ജിനു, അനന്തു, ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA