SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

പൊലീസിനു നേരെ അക്രമം: ഏഴ് യുവാക്കൾ അറസ്റ്റിൽ

padam

കൊച്ചി: എറണാകുളം പനങ്ങാട് സ്റ്റേഷനിലെ പൊലീസുകാരെ കൈയേറ്റംചെയ്ത കേസിൽ ഏഴു പേർ അറസ്റ്റിലായി. ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശികളായ വേലംവെളി വീട്ടിൽ ഷമീർ(37), വാത്തിവീട്ടിൽ അനൂപ് (27), കുമ്പളശേരി വീട്ടിൽ മനു(35), പള്ളത്തിപ്പറമ്പിൽ വീട്ടിൽ വർഗീസ് (35), അമ്പാടികൃഷ്ണ നിവാസിൽ ജയകൃഷ്ണൻ(28), പുന്നംപൊഴി വീട്ടിൽ കിരൺബാബു(25), വേലിയിൽ വീട്ടിൽ അജയ കൃഷ്ണൻ (28)എന്നിവരാണ് പിടിയിലായത്. കൊച്ചി കാണാനെത്തിയ ഇവർ മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറി അഭ്യാസം കാണിച്ചതിനെ ചോദ്യം ചെയ്തതിനാണ് യുവാക്കൾ പൊലീസിനെ അക്രമിച്ചത്.

ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. പനങ്ങാട് പൊലീസ് സ്റ്റേഷനിൽനിന്ന് അല്പം മാറി ദേശീയ പാതയിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഈ സമയം പൊലീസ് പട്രോളിംഗ് സംഘം ഇവിടെയുണ്ടായിരുന്നു.
പനങ്ങാട് സ്റ്റേഷനിലെ എസ്.ഐ ഭരതൻ, സി.പി.ഒമാരായ സൈജു, സതീഷ് എന്നിവർ യുവാക്കളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് തൃക്കാക്കര സി.ഐ വിബിൻ ദാസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒന്നാംപ്രതി ഷെമീർ ആലപ്പുഴ പൂച്ചാക്കൽ സ്റ്റേഷനിലെ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടയാളാണ്. പ്രതികളെ ഇന്ന് കോടതിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASEDIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA