SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

പ്രതിഷേധ ധർണയ്ക്കിടെ കേരള കോൺ. നേതാവ് കുഴഞ്ഞു വീണു മരിച്ചു

obt-mk-chandran

തൊടുപുഴ: വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെയുള്ള പ്രതിഷേധ ധർണയിൽ പങ്കെടുക്കുന്നതിനിടെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കുഴഞ്ഞു വീണു മരിച്ചു. തൊടുപുഴ ഒളമറ്റം മലേപ്പറമ്പിൽ എം.കെ.ചന്ദ്രനാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 11.30ന് തൊടുപുഴ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലായിരുന്നു സംഭവം.

വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കേരള കോൺഗ്രസ് യുവജന വിഭാഗം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചന്ദ്രൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഷീല (കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളേജ് ജീവനക്കാരി) ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം. മക്കൾ: എം.സി. അനിൽകുമാർ, എം.സി.അനിമോൻ. മരുമകൾ: ധനലക്ഷ്മി അനിൽകുമാർ. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. എം.കെ.ചന്ദ്രന്റെ നിര്യാണത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA