SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

കേരളത്തോട് കേന്ദ്രം ശബരിപാത: ത്രികക്ഷി കരാറിൽ ഒപ്പിടണം

news

തിരുവനന്തപുരം: ആറ് ജില്ലകളുടെ വികസനത്തിന് വഴിതുറക്കുന്ന അങ്കമാലി-എരുമേലി ശബരിപാതയ്ക്ക് വീണ്ടും അനുകൂല നിലപാടുമായി കേന്ദ്രം. പദ്ധതിച്ചെലവ് പങ്കിടുന്നതിൽ

സംസ്ഥാന സർക്കാരും റെയിൽവേയും റിസർവ് ബാങ്കുമായുള്ള ത്രികക്ഷി കരാറിൽ ഒപ്പിടാൻ കേരളത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോക്സഭയിൽ വ്യക്തമാക്കി.

പദ്ധതിചെലവായ 3800.94 കോടിയിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്. ഗഡുക്കളായി റെയിൽവേയ്ക്ക് പണംനൽകിയാൽ മതി. ഇതിനുള്ള ഉറപ്പിനാണ് കരാറൊപ്പിടേണ്ടത്. കരാറിന്റെ മാതൃക കഴിഞ്ഞമാസം 13ന് റെയിൽവേ കൈമാറിയെങ്കിലും മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും. ഇതിനായാണ് കേരളം കരാറൊപ്പിടേണ്ടത്. ഇക്കാര്യത്തിലെ ആശങ്ക കാരണമാണ് തീരുമാനം വൈകുന്നത്. വിശദചർച്ചയ്ക്ക് 17ന് കളക്ടർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പിന്തുണയില്ലാതെ റെയിൽവേ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനാവില്ലെന്നും ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാൻ കേരളത്തിന്റെ സഹായം വേണമെന്നും റെയിൽവേമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ പിൻവലിക്കാതെ സർക്കാരിന് ഭൂമിയേറ്റെടുക്കലിലേക്ക് കടക്കാനാവില്ല. പദ്ധതിക്ക് 416ഹെക്ടർ ഭൂമിയേറ്റെടുക്കണം. 24ഹെക്ടർ ഏറ്റെടുത്തു. 392ഹെക്ടർ ഇനിയേറ്റെടുക്കണം.

വൈകാൻ കാരണം

ഭൂമിയേറ്റെടുക്കൽ

1.സംസ്ഥാന സർക്കാർ വഴിയാണ് റെയിൽവേ പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കുന്നത്. പദ്ധതികൾ വൈകുന്നതിന് കാരണം ഭൂമിയേറ്റെടുക്കലിലെ കാലതാമസം

2.കേരളത്തിലെ റെയിൽവേ പദ്ധതികൾക്കായി 475 ഹെക്ടർ ഏറ്റെടുക്കേണ്ടിടത്ത് 64ഹെക്ടറേ ഏറ്റെടുത്തിട്ടുള്ളൂ. 13% മാത്രമാണിത്. 411 ഹെക്ടർ ഇനിയും ഏറ്റെടുക്കാനുണ്ട്

3.ഭൂമിയേറ്റെടുക്കൽ, വനം അനുമതി, സംസ്ഥാന വിഹിതം, ക്രമസമാധാന പ്രശ്നങ്ങൾ, കൈയ്യേറ്റങ്ങളൊഴിപ്പിക്കൽ, കാലാവസ്ഥ എന്നിവയും പദ്ധതികളെ സ്വാധീനിക്കും

(റെയിൽവേമന്ത്രി പറഞ്ഞത്)

2111.83 കോടി

ഭൂമിയേറ്റെടുക്കലിന്

നൽകിയിട്ടുണ്ടെന്ന്

റെയിൽവേമന്ത്രി

ഇനി ചെയ്യേണ്ടത്

274ഹെക്ടർ ഭൂമിയേറ്റെടുക്കണം

14സ്റ്റേഷനുകൾ നിർമ്മിക്കണം

13കിലോമീറ്റർ ടണലുണ്ടാക്കണം

മെട്രോപോലെ കോൺക്രീറ്റ്‌ട്രാക്ക്

വയർലെസ് സിഗ്നൽ ഒരുക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA