SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

ആന കുത്തിമറിച്ച പന ബൈക്കിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

h

കൊച്ചി: കോതമംഗലം നീണ്ടപാറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ച പന വീണ് എൻജിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. കോതമംഗലത്തെ സ്വകാര്യ എൻജി. കോളേജ് വിദ്യാർത്ഥിനി പാലക്കാട് കഞ്ചി​ക്കോട് സ്വദേശി​നി​ ആൻ മരിയയാണ് (21) മരി​ച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി കോതമംഗലം സ്വദേശി​ അൽത്താഫ് (21) കഴുത്തിന് പരി​ക്കേറ്റ് ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് ആറരയോടെ കട്ടപ്പന- കോതമംഗലം റൂട്ടിലെ വനപ്രദേശത്താണ് സംഭവം. റോഡി​ലേക്ക് വീണ മരങ്ങൾക്കി​ടയി​ൽപ്പെട്ടുപോയ ഇരുവരെയും നാട്ടുകാരാണ് തൊട്ടടുത്ത ഫോറസ്റ്റ്സ്റ്റേഷനി​ൽ എത്തി​ച്ചത്. വനംവകുപ്പി​ന്റെ വാഹനത്തിൽ ഇവരെ ആദ്യം നേര്യമംഗലം ആശുപത്രി​യി​ലും പി​ന്നീട് കോതമംഗലം മാർ ബസേലി​യോസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ആൻ മരി​യയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തി​നായി​ കളമശേരി​ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ലേക്ക് മാറ്റി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA