
തിരുവനന്തപുരം: എല്ലാ വകുപ്പുകളും ഒഴിവുകൾ മുൻകൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന നിർദ്ദേശവുമായി സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് എല്ലാ വകുപ്പ് മേധാവികൾക്കും സർക്കുലർ അയച്ചു. 2025ൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒഴിവുകൾ ഈ മാസം 25നകം റിപ്പോർട്ട് ചെയ്യണം. ഒഴിവുകൾ ഇല്ലെങ്കിൽ അക്കാര്യവും അറിയിക്കണം. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ റദ്ദ് ചെയ്യാനോ കുറയ്ക്കാനോ പാടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് സർക്കാർ വകുപ്പുകളിൽ സൂക്ഷിക്കാറുണ്ടെങ്കിലും യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാറില്ല. ഇഷ്ടക്കാർക്ക് സ്ഥാനക്കയറ്റത്തിനും താൽക്കാലിക ജീവനക്കാരെ നിയമിക്കാനുമാണ് കള്ളക്കളി നടത്തുന്നത്. ഇത് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |