SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

സപ്ലൈകോ ക്രിസ്മസ് ഫെയർ ഇന്നു മുതൽ

loddldld

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- ന്യൂ ഇയർ ഫെയറുകൾ ഇന്നുമുതൽ 30വരെ നടക്കും. കഴിഞ്ഞ ഓണത്തിന് വിപണി ഇടപെടലിനായി സർക്കാർ അനുവദിച്ചതിൽ കുടിശികയുണ്ടായിരുന്ന 50 കോടി ധനവകുപ്പ് നൽകിയതോടെയാണ് ക്രിസ്മസ് വിപണിയൊരുക്കാനായത്.

ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും. മന്ത്രി വി.ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് ക്രിസ്മസ്- ന്യൂഇയർ ഫെയറായി പ്രവർത്തിക്കും.

10- 40 % വിലക്കുറവ്
13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉത്പന്നങ്ങൾ, മറ്റ് സബ്സിഡി ഇതര ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവ്

ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30വരെ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെ ഫ്ളാഷ് സെയിൽ ഉണ്ടാകും. സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനെക്കാൾ 10%വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA