SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 AM IST

എറണാകുളത്ത് അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

d

കൊച്ചി: വൈറ്റില പൊന്നുരുന്നിയിൽ ഭക്ഷ്യവിഷബാധയേറ്റ എട്ടു അങ്കണവാടി കുട്ടികളുടെയും നില തൃപ്തികരം. വ്യാഴാഴ്ച പൊന്നുരുന്നി ഈസ്റ്റ് വാ‌ർഡിലെ 48-ാം നമ്പർ അങ്കണവാടിയിലായിരുന്നു സംഭവം. 23 കുട്ടികളിൽ 18 പേർ അന്ന് എത്തിയിരുന്നു. ഇതിൽ 8 പേർക്കാണ് വീട്ടിലെത്തിയ ശേഷം ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. രാവിലെ എള്ളുണ്ട, ഉച്ചയ്ക്ക് കഞ്ഞി, പയർ, സാമ്പാർ, വൈകിട്ട് നുറുക്ക് ഗോതമ്പ് ഉപ്പുമാവ് എന്നിവയാണ് നൽകിയത്.

ഇന്നലെ പീഡിയാട്രീഷ്യനെത്തി കുട്ടികളെ വിശദമായി പരിശോധിച്ചു. ആരും ആശുപത്രിയിൽ ചികിത്സയിലില്ല.

വെള്ളത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധയെന്ന് സംശയമുണ്ട്. അങ്കണവാടിയും പ്രാഥമികാരോഗ്യകേന്ദ്രവും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒരേ ടാങ്കിലെ വെള്ളമാണ് രണ്ടിടത്തും ഉപയോഗിക്കുന്നത്. ടാങ്ക് വൃത്തിയാക്കിയിട്ട് ഏറെ നാളായി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ വെള്ളത്തിന്റെയും ഭക്ഷ്യസാധനങ്ങളുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD SAFTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA