SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

തത്തമംഗലം സ്‌കൂളിൽ പുൽക്കൂട് തകർത്തു, അന്വേഷണത്തിന് പ്രത്യേക സംഘം

READ ENGLISH VERSION
k

ചിറ്റൂർ: പാലക്കാട് തത്തമംഗലം ചെന്താമര നഗർ ജി.യു.പി സ്കൂളിലെ പുൽക്കൂട് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈ.എസ്.പി വി.കെ.കൃഷ്ണദാസിനാണ് നേതൃത്വം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്നലെ രാവിലെ സ്‌കൂളിൽ എത്തിയ അദ്ധ്യാപകരാണ് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സ്‌കൂൾ കെട്ടിടത്തിൽ ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ കഴിയാത്തതിനാൽ ഗ്രില്ലിന് ഇടയിലൂടെ കോൽ ഉപയോഗിച്ചാണ് പുൽക്കൂട് തകർത്തത്.

കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോളിനെത്തുടർന്ന് സംഘപരിവാർ പ്രവർത്തകർ സ്‌കൂളിലെത്തി അധികൃതരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നല്ലേപ്പിള്ളി സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.

മന്ത്രി കെ.കൃഷ്ണൻകുട്ടി തത്തമംഗലം സ്കൂൾ സന്ദർശിച്ചു. നല്ലേപ്പിള്ളിയിലെ സംഭവവുമായി കൂട്ടി വായിക്കുമ്പോൾ മതസൗഹാർദ്ദം തകർക്കാനുള്ള ചില കുബുദ്ധികളുടെ നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി.

സം​ഘ​പ​രി​വാ​റി​ന് ബ​ന്ധ​മി​ല്ല​:​ ​കെ.​ ​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​പാ​ല​ക്കാ​ട്ടെ​ ​സ്‌​കൂ​ളി​ൽ​ ​ക്രി​സ്മ​സ് ​ആ​ഘോ​ഷം​ ​അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്തി​നോ​ ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ൾ​ക്കോ​ ​ബ​ന്ധ​മി​ല്ലെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​വേ​ണം.​ ​നി​ഷ്പ​ക്ഷ​വും​ ​നീ​തി​പൂ​ർ​വ​വു​മാ​യ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​താ​മ​ര​ശ്ശേ​രി​ ​ബി​ഷ​പ്പ് ​മാ​ർ​ ​റ​മി​ജി​യോ​സ് ​ഇ​ഞ്ച​നാ​നി​യ​ലി​നെ​ ​സ​ന്ദ​ർ​ശി​ച്ച് ​ക്രി​സ്മ​സ് ​ആ​ശം​സ​ ​നേ​ർ​ന്ന​ ​ശേ​ഷം​ ​സു​രേ​ന്ദ്ര​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​ന് ​പി​ന്നി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.​ ​ക്രൈ​സ്ത​വ​ ​സ​മൂ​ഹ​വു​മാ​യി​ ​കു​റ​ച്ചു​കാ​ല​മാ​യി​ ​ബി.​ജെ.​പി​ ​സ്‌​നേ​ഹ​ത്തോ​ടെ​യും​ ​സൗ​ഹാ​ർ​ദ്ദ​ത്തോ​ടെ​യു​മു​ള്ള​ ​ഇ​ട​പെ​ട​ലാ​ണ് ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​

ക്രി​സ്‌​മ​സ് ​ആ​ഘോ​ഷ​ത്തെ​ ​ത​ട​ഞ്ഞ​തി​നെ​തിരെ​ ​നി​യ​മ​ ​ന​ട​പ​ടി​കൾ​ സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ സ്വീകരിക്കണം. സ്‌​കൂ​ളി​ന് ​മു​ന്നി​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​യും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സും​ ​ക്രി​സ്‌​മ​സ് ​ക​രോ​ൾ​ ​ന​ട​ത്തി​യത് സ്വാഗാതാർഹമാണ്.
-ജോ​ർ​ജ് ​കു​ര്യ​ൻ
കേ​ന്ദ്ര​ ​ന്യൂ​ന​പ​ക്ഷ​ ​സ​ഹ​മ​ന്ത്രി​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA