SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

കേരളം കേന്ദ്രത്തിന്റെ ശത്രു പട്ടികയിൽ : മുഖ്യമന്ത്രി

s

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിക്ക് ജനപിന്തുണയില്ലാത്തതിനാൽ കേരളത്തെ കേന്ദ്രസർക്കാർ ശത്രു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹായത്തിനായി ആവശ്യപ്പെടുന്നത് യാചനയല്ല. അർഹതപ്പെട്ടത്‌ ചോദിക്കുകയാണ്.. അത് നൽകാനുള്ള ബാദ്ധ്യത കേന്ദ്രത്തിനുണ്ട്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേരളം കണക്കു കൊടുത്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. മറ്റു പല സംസ്ഥാനങ്ങൾക്കും ദുരന്ത ധനസഹായം അനുവദിച്ചു. ഈ പറയുന്ന കണക്ക് നൽകിയിട്ടാണോ അവർക്കെല്ലാം പണം നൽകിയതെന്ന് വ്യക്തമാക്കണം. രാജ്യത്തിന്റെ ഭാഗമായി നിൽക്കുന്നതിൽ എന്താണ് കേരളത്തിനുള്ള കുറവെന്നും പറയണം. . രാഷ്ട്രീയകാരണങ്ങളുടെ പേരിൽ ജനങ്ങളെ ശത്രുക്കളായി കാണുന്നത് ശരിയല്ല.ദേശീയ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത ബി.ജെ.പി അംബേദ്ക്കറെ അപമാനിക്കുകയാണ്.. അതിന്റെ ഉദാഹരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞ വാക്കുകൾ. പട്ടിക ജാതി വിഭാഗക്കാർ ചാതുർവർണ്യത്തിന് വെളിയിലാണ്. അവരെ മനുഷ്യരായി കാണാൻ സംഘപരിവാറിന് കഴിഞ്ഞിട്ടില്ല. ആ മനോഭാവത്തോടെയാണ് അംബേദ്കറെ അപഹസിക്കുന്നത്.
സഹായം നിഷേധിക്കുന്ന സമീപനം തുടരുകയാണെങ്കിൽ മുൻപ് പ്രളയകാലത്ത് പറഞ്ഞു തന്നെയാണ് ആവർത്തിക്കാനുള്ളത്. തലയിൽ കൈ വച്ചിരിക്കുകയല്ല കേരളം അതിജീവിക്കും. പ്രളയ കാലത്ത് എന്തെല്ലാം ചെയ്തോ അതെല്ലാം ഒരു കുറവുമില്ലാതെ വയനാടിന്റെ കാര്യത്തിലും നടപ്പാക്കും. ദുരന്തബാധിതരെ സർക്കാർ കൈയ്യൊഴിയില്ല. അവരെ പുനരധിവസിപ്പിക്കും,ദുരന്തത്തിൽ ഇരയായവർക്ക് അതിജീവനത്തിനുള്ള തൊഴിൽ പരിശീലനവും നടപ്പാക്കും.

നാല് വോട്ടിന് വേണ്ടി എന്തുവൃത്തികേടും കാണിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ വർഗീയ വാദികളും തീവ്രവാദികളും പിന്തുണ നൽകുമ്പോൾ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് ആർജ്ജവമുണ്ടോ.? . അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ് .ഡി.പി.ഐയുടെ പിന്തുണ വാങ്ങിയവരാണിവർ. മതനിരപേക്ഷ നിലപാടിലാണ് കോൺഗ്രസിനെങ്കിൽ വർഗീയശക്തികളെ താലോലിക്കാൻ പാടുണ്ടോ. എന്താണ് ജമാഅത്ത് ഇസ്ലാമിയെന്ന് കോൺഗ്രസിന് അറിയില്ലേ. . ഇവരെ പിന്തുണയ്ക്കുന്നത് നാടിനാപത്താണെന്നത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ല സെക്രട്ടറി വി.ജോയി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി കെ.എൻ ബാലഗോപാൽ, മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA