SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

എ.ഡി.ജി.പിയുടെ റിപ്പോർട്ട് ജനങ്ങളെ അവഹേളിക്കുന്നത്: വി.മുരളീധരൻ

k

ന്യൂഡൽഹി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് തിരുവമ്പാടി ദേവസ്വമാണെന്ന എ.ഡി.ജി.പിയുടെ റിപ്പോർട്ട് ദേശക്കാരെയും ഹിന്ദുസമൂഹത്തെയും അവഹേളിക്കുന്നതാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനുള്ള നീക്കത്തെ ചെറുക്കും. പൂരം കലക്കൽ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പിയെ വിജയിപ്പിച്ചതിന് തൃശൂരിലെ ജനങ്ങളോട് പിണറായി വിജയൻ പകവീട്ടുകയാണ്. എ.ഡി.ജി.പി അജിത്കുമാർ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതേ എഴുതൂ. ഈ റിപ്പോർട്ടോടെ അജിത് കുമാർ സംഘപരിവാർ ബന്ധമുള്ളയാളെന്ന ആരോപണം പൊളിഞ്ഞു.

എ.വിജയരാഘവൻ ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറഞ്ഞത് സി.പി.എം ഔദ്യോഗിക നിലപാടാണോയെന്ന് വി.മുരളീധരൻ ചോദിച്ചു. ഡൽഹിയിൽ രാഹുൽഗാന്ധിക്കായി മുദ്രാവാക്യം മുഴക്കുന്നവരാണ് സി.പി.എം. പിണറായി വിജയൻ മദനിക്കുവേണ്ടി മണിക്കൂർ കാത്ത് നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA