
തിരുവനന്തപുരം: ജനാധിപത്യ മതനിരപേക്ഷ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, രാഷ്ട്രീയ ജീവിതം മുഴുവൻ ഭരണഘടനയോടുള്ള അടിയുറച്ച വിശ്വാസം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് സ്പീക്കർ എ.എൻ. ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് ഗവർണറായും കേന്ദ്ര ധനമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുതുക്കിയിരുന്നു. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |