
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ജനുവരി ഒന്നുവരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് അറിയിച്ചു. സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
പാർട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കം കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുള്ള ഏഴ് ദിവസത്തെ എല്ലാ പരിപാടികളും പ്രക്ഷോഭങ്ങളും റദ്ദാക്കിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |