
തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ശിവസേനയുടെ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലാകമ്മിറ്റികൾ പിരിച്ചുവിട്ടതായി ശിവസേന രാജ്യ പ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ അറിയിച്ചു. കായംകുളത്ത് ചേർന്ന മദ്ധ്യമേഖല ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. പുതിയ കമ്മിറ്റികൾ രൂപീകരിക്കാനായി എറണാകുളത്ത് ടി.ആർ. ദേവനെയും കോട്ടുകാൽ ഷൈജുവിനെയും കോട്ടയത്ത് വിനോദ് പുത്തൂരിനെയും വട്ടപ്പാറ ശ്രീകുമാറിനെയും ഇടുക്കിയിൽ അഡ്വ. രാജീവ് രാജധാനിയേയും ആലപ്പുഴയിൽ രാമകൃഷ്ണൻ ഉണ്ണിത്താനെയും അരവിന്ദ് പാറശാലയെയും ചുമതലപ്പെടുത്തിയതായി ഭുവനചന്ദ്രൻ അറിയിച്ചു. 15ന് എറണാകുളത്ത് ദേശീയ സമിതി അംഗം ധനഞ്ജയൻ ബോധരെ പങ്കെടുക്കുന്ന കൺവെൻഷനിൽ പുതിയ കമ്മിറ്റികളെ തിരഞ്ഞെടുക്കുമെന്ന് കോട്ടുകാൽ ഷൈജു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |