SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

കെ.എസ്.ഇ.ബി സമരം ഒത്തുതീർപ്പായി

k

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുസംഘടനകളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ആസ്ഥാനമായ വൈദ്യുതി ഭവനു മുന്നിൽ 16ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

കെ.എസ്.ഇ.ബി.യിൽ ഒഴിവുള്ള തസ്തികകളിലേക്കുള്ള 912 നിയമനങ്ങളും ഒറ്റ ഘട്ടമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനും കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും അടങ്ങുന്ന ഒരു സബ് കമ്മിറ്റിയെ നിയോഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA