SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 PM IST

കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരുടെ ജില്ലാസമ്മേളനം ഇന്ന് കോഴിക്കോട്ട്

k

തിരുവനന്തപുരം: മിഷൻ 25 പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടക്കുന്ന വാർഡ് പ്രസിഡന്റുമാരുടെ ജില്ലാസമ്മേളനങ്ങളുടെ ആദ്യയോഗം ഇന്ന് കോഴിക്കോട് നടക്കുമെന്ന് സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.

രാവിലെ 9.30ന് ശ്രീനാരായണ സെന്റിനറി ഹാളിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഐഡി കാർഡ് വിതരണ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി നിർവഹിക്കും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുഖ്യാതിഥിയായി പങ്കെടുക്കും.ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലിഖാൻ, കെ.പി.സി.സി ഭാരവാഹികൾ, എം.പിമാർ,എം.എൽ.എമാർ, ഡി.സി.സി ഭാരവാഹികൾ, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA