SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

ബി.ജെ.പി യോഗത്തിൽ വാക്കേറ്റം, ബഹളം

kk

#നേതാക്കളെ തടഞ്ഞുവച്ചു

കൊട്ടാരക്കര: ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊട്ടാരക്കരയിൽ ചേർന്ന യോഗത്തിനിടെ മുൻ ജില്ലാ ഭാരവാഹികൾ സംഘടിച്ചെത്തി, സംസ്ഥാന നേതാക്കളെ തടഞ്ഞുവച്ചു. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, കെ.എസ്. രാധാകൃഷ്ണൻ എന്നിവരെയാണ് തടഞ്ഞുവച്ചത്.

ഇന്നലെ രാവിലെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലം മുതൽ മുകളിലേക്കുള്ള നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. സംഘടനാ തിരഞ്ഞെടുപ്പിൽ അഭിപ്രായ സമവായം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനിടയിലേക്കാണ് മുൻ ജില്ലാ പ്രസിഡന്റുമാരായ ആറുപേരടക്കമുള്ള സംഘം കടന്നെത്തിയത്. അടൽജി ഫൗണ്ടേഷൻ എന്ന പേരിൽ സംഘടനയുണ്ടാക്കി പ്രവർത്തിക്കുന്നവരാണ് ഇവർ. പാർട്ടി പരിപാടികളിൽ തങ്ങളെ സഹകരിപ്പിക്കുന്നില്ലെന്നും മാറ്റിനിറുത്തുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നുമായിരുന്നു ഇവരുടെ അഭിപ്രായം. 7ന് ഇവരെക്കൂടി കേൾക്കുമെന്ന ഉറപ്പിൻമേൽ ഉച്ചയോടെ പ്രശ്നങ്ങൾ അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA