
കോട്ടയം : ചാതുർവർണ വ്യവസ്ഥ വീണ്ടും കൊണ്ടുവരാനുള്ള ബി.ജെ.പിയുടെ സനാതന ധർമ്മത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ന്യായീകരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാമ്പാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുസ്മൃതി അടിസ്ഥാനമാക്കി ചാതുർവർണ വ്യവസ്ഥയിലുള്ള ഭരണഘടനയ്ക്കായി ശ്രമിക്കുന്ന ബി.ജെ.പി സനാതന ധർമ്മമെന്ന വാക്കിന്റെ അർത്ഥം പോലും മനസിലാക്കാതെ ഈ വാക്ക് ഉപയോഗിക്കുമ്പോൾ സനാതന ധർമ്മത്തിന് കുഴപ്പമില്ലെന്നാണ് സതീശന്റെ നിലപാട്. അമിത് ഷായ്ക്ക് അംബേദ്കർ എന്ന പേര് കേൾക്കുന്നത് പോലും സഹിക്കുന്നില്ല. ബിജെ.പിയെ പ്രതിരോധിക്കുന്നതിന് മുൻകൈ എടുക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുതിർന്ന നേതാവ് വൈക്കം വിശ്വൻ പതാക ഉയർത്തി. ഡോ.തോമസ് ഐസക്ക്, കെ.കെ. ശൈലജ, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ, സി.എസ്.സുജാത, വി.എൻ.വാസവൻ, ടി.പി രാമകൃഷ്ണൻ , ആനാവൂർ നാഗപ്പൻ, കെ.കെ.ജയചന്ദ്രൻ, പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |