
കൊച്ചി: സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രിബ്യൂണലോ ഓംബുഡ്സ്മാനോ വേണമെന്ന് ഹൈക്കോടതി. സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് സി.ജയചന്ദ്രൻ നിർദ്ദേശിച്ചു. വിധികർത്താക്കളെ നിയമിക്കുന്നതും ഇത്തരം ബോഡികളുടെ അനുമതിയോടെയാകണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയും റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാകണം മൂന്നംഗ ട്രിബ്യൂണൽ. ഇത്തരം പരാതികൾക്കായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാകില്ല.മത്സരിക്കാൻ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാർഥിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിക്കാരിയെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനും അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |