
കൊല്ലം: ക്ഷേത്രകാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതിൽ തെറ്റില്ലെന്നും എന്നാൽ അഭിപ്രായം പറയുന്നതും ഇടപെടുന്നതും ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാകണമെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാകരുതെന്നും വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറണമെന്ന ചർച്ച പുതിയതല്ല. യോഗത്തിന്റെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാൻ പാടില്ലെന്ന കീഴ്‌വഴക്കം വർഷങ്ങൾക്ക് മുൻപ് അവസാനിപ്പിച്ചിരുന്നു. സനാതന ധർമ്മത്തെക്കുറിച്ച് ഇപ്പോൾ നിലപാട് എടുക്കേണ്ട കാര്യം എസ്.എൻ.ഡി.പി യോഗത്തിനില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |