SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

മുനമ്പം റി​പ്പോർട്ട് അടുത്തമാസം, പ്രശ്നം പരി​ഹരി​ക്കാൻ ശ്രമി​ക്കുമെന്ന് കമ്മി​ഷൻ

pic

വൈപ്പിൻ: മുനമ്പം വഖഫ് ഭൂമി​ പ്രശ്നത്തി​ലെ റി​പ്പോർട്ട് ഫെബ്രുവരി​ അവസാനം തന്നെ സമർപ്പി​ക്കുമെന്ന് ജസ്റ്റി​സ് സി​.എൻ. രാമചന്ദ്രൻ നായർ വീണ്ടും വ്യക്തമാക്കി​. കമ്മി​ഷന്റെ ആദ്യമുനമ്പം സന്ദർശനത്തി​നുശേഷം സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

മുനമ്പം ഭൂപ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് സർക്കാരിന്റെയും ആഗ്രഹം. മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ താത്കാലികമായിട്ടാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഭൂമി​ പണംകൊടുത്ത് വാങ്ങി​യവർക്ക് അത് ലഭി​ക്കുന്നുണ്ടോ എന്ന കാര്യം പ്രധാനമാണ്. കേരള വഖഫ് ബോർഡി​നും നോട്ടീസ് നൽകി​യി​ട്ടുണ്ട്. അവരുടെ വി​ശദീകരണവും കേൾക്കും. ഫെബ്രുവരി​ പത്തി​നുശേഷം ഹി​യറിംഗും ആരംഭി​ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുനമ്പം വേളാങ്കണ്ണി​മാതാ പള്ളി​മുറ്റത്തെ സമരപ്പന്തലും ജസ്റ്റി​സ് സി.എൻ. രാമചന്ദ്രൻ നായർ സന്ദർശി​ച്ചു. വഖഫ് ഭൂസംരക്ഷണ സമരസമിതി​ ഭാരവാഹി​കളും വഖഫ് സംരക്ഷണസമി​തി​ പ്രതി​നി​ധി​കളും കമ്മി​ഷന് നി​വേദനങ്ങൾ നൽകി​. ലത്തീൻ കത്തോലി​ക്കാ സഭയുടെ കോട്ടപ്പുറം രൂപത ബി​ഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടി​ലും കമ്മി​ഷനെ കണ്ടു.

ഫോർട്ടുകൊച്ചി സബ്കളക്ടർ കെ. മീര, നോഡൽ ഓഫീസർ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, പള്ളിപ്പുറം വില്ലേജ് ഓഫീസർ ജാൻസി ജോസ്, കുഴുപ്പിള്ളി വില്ലേജ് ഓഫീസർ കെ.എം. നജ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി, എസ്.എൻ.ഡി.പി യോഗം മുനമ്പം ശാഖ പ്രസിഡന്റ് കെ.എൻ. മുരുകൻ എന്നിവർ തർക്കഭൂമി​യി​ലെ വി​വി​ധ ഭാഗങ്ങളി​ലും താമസക്കാരുടെയടുത്തും കമ്മി​ഷനെ അനുഗമി​ച്ചു. മുനമ്പത്ത് സമരസമി​തി​യുടെ റിലേ നിരാഹാരസമരം ഇന്നലെ 84-ാം ദി​നം പി​ന്നി​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA