
കൊച്ചി: മറൈൻഡ്രൈവിലെ ഫ്ളവർഷോയ്ക്കിടെ കാലുതെന്നിവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ ജി.സി.ഡി.എയ്ക്കും എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിക്കുമെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ ചിലവന്നൂർ സ്വദേശി ബിന്ദുവിന്റെ ഭർത്താവിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെയാണ് കേസെടുത്തത്. വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്തുവെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചു, ഇത് അപകടത്തിനിടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഫ്‌ളവർഷോയ്ക്കിടെ നിലത്തിട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നിയാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. മൂന്നുദിവസം മുമ്പാണ് സംഭവം. കൈയിൽ രണ്ട് ഒടിവുകളുണ്ട്. പവലിയനിൽ വെള്ളംകെട്ടി ചെളി നിറഞ്ഞതിനാലാണ് പ്ലൈവുഡ് ഷീറ്റുകൾ നിരത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |