
കോഴിക്കോട്: മന്നം ജയന്തി ആഘോഷത്തിലേക്കുള്ള രമേശ് ചെന്നിത്തലയുടെ കടന്നുവരവിന് പിന്നാലെ, ഒളിയമ്പുമായി കെ.മുരളീധരൻ. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഗാർഖെയുമുള്ളപ്പോൾ മുഖ്യമന്ത്രി കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ല.കോൺഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളത്. ഗ്രൂപ്പിന്റെ കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പെന്ന്പ്രവർത്തകർ മനസിലാക്കിയിട്ടുണ്ട്. നേതാക്കൾക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ ആളുകൾ കൂടുന്നത് സ്വാഭാവികം. തന്റെ പിന്നിലും പലപ്പോഴും ആളുകൾ കൂടിയിട്ടുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |