SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

വിജയന്റെ കത്ത് വായിച്ചിട്ടില്ലെന്ന് കെ.സുധാകരൻ

s

കണ്ണൂർ: വയനാട്ടിൽ ആത്മഹത്യചെയ്ത ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വീട്ടിലാണ് കത്ത് ലഭിച്ചത്. താനത് വായിച്ചിട്ടില്ല. ഇന്ന് നാട്ടിൽ തിരിച്ചെത്തിയതേയുള്ളു. ഇനി വായിക്കണം. കുടുംബം നേരത്തെ വന്നുകണ്ടിരുന്നു. അവർ ഉന്നയിച്ച വിഷയങ്ങളിൽ പാർട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരേ പൊലീസ് അന്വേഷണം എന്തിനാണ്. ഈ വിഷയം നേരത്തെ സംസാരിച്ച് ഒതുക്കയിതാണ്. അതിനുള്ളിൽ രാഷ്ട്രീയമുണ്ട്. അതിനകത്തേക്ക് നമ്മൾ ഇപ്പോൾ കടന്നുപോകുന്നില്ല. കുടുംബത്തെ സംരക്ഷിക്കും. പാർട്ടി വിരുദ്ധനടപടിയാണ് ചെയ്തതെങ്കിൽ ഏത് കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അന്വേഷണവും നടപടിയും ഉണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA