SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ല: സതീശൻ

g

തിരുവനന്തപുരം: രാഷ്ട്രീയമായ തീരുമാനം രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വീകരിക്കുമെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അൻവർ വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അൻവറിനെക്കൊണ്ട് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേ പിണറായി വിജയനെതിരെ അൻവർ ഇനി കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ? അതാണ് കാലത്തിന്റെ കാവ്യനീതി. ഓരോ ചാനലുകളും ഓരോ ദിവസവും ഓരോരുത്തരെ യു.ഡി.എഫിലേക്ക് എടുക്കുകയാണ്. തീരുമാനിക്കാനുള്ള അവകാശം ഞങ്ങൾക്ക് വിട്ടു തരണമെന്നതാണ് മാദ്ധ്യമങ്ങളോടുള്ള അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA