SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

ഉമ തോമസിന്റെ അപകടം, ഓസ്‌കാർ ഇവന്റ്‌സ് ഉടമ ജനീഷ് അറസ്റ്റിൽ

j

കൊച്ചി: മെഗാ നൃത്തപരിപാടിക്കായി നിർമ്മിച്ച താത്കാലിക സ്‌റ്റേജിൽ നിന്നു വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നൃത്തസന്ധ്യയുടെ ഇവന്റ് മാനേജ്‌മെന്റ് നിർവഹിച്ച ഓസ്കാർ ഇവന്റ്സ് ഉടമ പി.എസ്. ജെനീഷാണ് തൃശൂരിൽ നിന്ന് ഇന്നലെ രാവിലെ പിടിയിലായത്. പാലാരിവട്ടം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കീഴടങ്ങാൻ ജെനീഷിനോട് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി വിട്ടുനിൽക്കുകയായിരുന്നു. എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് നൽകിയ പരാതിയിലാണ് അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA