SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

മെട്രോ റെയിൽ ശൃംഖല രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ ഇക്കൊല്ലം നേട്ടം കൈവരിച്ചേക്കും

jalametro

കൊച്ചി: കേരളത്തിൽ കൊച്ചി ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 23 നഗരങ്ങളിൽ ആയിരം കിലോമീറ്റർ പാതയൊരുക്കിയ ഇന്ത്യയിലെ മെട്രോ റെയിൽ ശൃംഖല ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്നു. 2022ൽ ജപ്പാനെ പിന്നിലാക്കിയാണ് മൂന്നാമത് എത്തിയത്.

ചൈന, യു.കെ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ഡൽഹിയിൽ ഗാസിയാബാദ്- മീററ്റ് 13 കിലോമീറ്റർ, പടിഞ്ഞാറൻ ഡൽഹി- ഹരിയാന കുണ്ട്ലി 26.5 കി. മീറ്റർ പാത ഉൾപ്പെടെ പൂർത്തിയാകുന്നതോടെ ഇക്കൊല്ലം തന്നെ രണ്ടാംസ്ഥാനം എന്ന നേട്ടത്തിലെത്തും. കേന്ദ്ര നഗര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നു. യു.കെയാകും ഇന്ത്യ മറികടക്കുക.

ഡ്രൈവറില്ലാത്ത ട്രെയിനുകൾ, നദിക്കടിയിലെ ടണൽ എന്നീ നവീന സാങ്കേതികവിദ്യകളും ഇന്ത്യ സ്വന്തമാക്കി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി ) ഇന്തോനേഷ്യ, ബംഗ്ളാദേശ്, സൗദി അറേബ്യ, കെനിയ, എൽസാൽവദോർ രാജ്യങ്ങളിൽ സേവനം നൽകി ആഗോള കൺസൾട്ടൻസിയായി വളർന്നു.

കൊച്ചിക്ക് അഭിനന്ദനം

വാട്ടർ മെട്രോയും മെട്രോ റെയിലുമുള്ള കൊച്ചിയെ കേന്ദ്രം അഭിനന്ദിച്ചു. 2021 ഡിസംബറിൽ കൊച്ചിയിൽ തുടങ്ങിയ വാട്ടർ മെട്രോ മറ്റു പല സംസ്ഥാനങ്ങളും മാതൃകയാക്കും. കൊച്ചിയിൽ 23 ഇലക്ട്രിക് ബോട്ടുകൾ സർവീസ് നടത്തുന്നു. 15 റൂട്ടുകളിലായി ഇവയുടെ എണ്ണം 75 ആക്കാനാണ് ശ്രമം.

മെട്രോ നേട്ടങ്ങൾ

1984

കൊൽക്കത്തയിൽ 3.4 കിലോമീറ്റർ ആദ്യ മെട്രോ

1995

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ രൂപീകരണം

2002

ഡൽഹി ഷദാരയ്ക്കും തീസ്ഹസാരിക്കുമിടയിൽ ആദ്യ മെട്രോ ഇടനാഴി

2017

ചെന്നൈ മെട്രോയിൽ കോയമ്പേട് മുതൽ നെഹ്റു പാർക്ക് വരെ ഭൂഗർഭപാത

2020

കൊച്ചി മെട്രോ ആലുവ- പേട്ട പാത പൂർത്തിയായി. ഡിസംബർ 28ന് ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ ഡൽഹിയിൽ ഓടിത്തുടങ്ങി

മെട്രോ റെയിൽപ്പാത വികസനം

കൊച്ചിയിൽ കലൂർ- ഇൻഫോർപാർക്ക് 11.2 കി.മീറ്റർ

ബംഗളൂരുവിൽ 44 കിലോമീറ്റർ

താനെയിൽ 29 കിലോമീറ്റർ

പൂനെയിൽ 5.5 കിലോമീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: METRO NETWORK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA