SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

മുണ്ടക്കൈ പുനരധിവാസ ഭൂമി ഉടൻ ഏറ്റെടുക്കും

4

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ്, നെടുമ്പാല എച്ച്.എം.എൽ എസ്റ്റേറ്റ് എന്നീ ഭൂമികൾ ഏറ്റെടുക്കാൻ ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ തീരുമാനം. ദുരന്തനിവാരണ നിയമം 2013 പ്രകാരമാണ് ഭൂമി ഏറ്റെടുക്കുക. അടുത്തദിവസം തന്നെ ഭൂമി ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉത്തരവിറക്കും. ഭൂമിയുടെ വില നിർണയ സർവേ ഉൾപ്പെടെ അന്തിമഘട്ടത്തിലാണ്. നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സർവേയും ഇരു ഭൂമികളിലും പുരോഗമിക്കുകയാണ്. ടൗൺഷിപ്പ് നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ ഇരു കമ്പനികളും ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന് അനുകൂലമായ ഉത്തരവ് വന്നതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. ഏറ്റെടുക്കൽ നടപടി പൂർത്തിയായാൽ ജനുവരി അവസാനം തറക്കല്ലിടാനാണ് സർക്കാർ ആലോചന. റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന തരത്തിലാവും ചടങ്ങ് സംഘടിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകിയത്. ഭൂമി ഏറ്റെടുക്കാനും നിർദ്ദേശം നൽകിയിരുന്നു. ടൗൺഷിപ്പ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി ടി.സിദ്ധിഖ് എം.എൽ.എ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANDAU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA