
തിരുവനന്തപുരം: മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എ.ഐ.സി.സി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ കെ.പി.സി.സി രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും. ജെ.എൻ.യു പ്രൊഫസറും ഹിസ്റ്റോറിക്കൽ സ്റ്റഡീസ് സെന്റർ ഡീനും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്ന പ്രൊഫ. ആദിത്യ മുഖർജി മുഖ്യപ്രഭാഷണം നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,സാമൂഹിക ചിന്തകൻ ബി.രാജീവൻ,ചരിത്രകാരൻ പ്രൊഫ.എൻ.ഗോപകുമാരൻ എന്നിവർ പ്രസംഗിക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ചടങ്ങിൽ ആദരിക്കും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കോൺഗ്രസ് പ്രവർത്തക സമിതി അംഗംങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |