SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണം ആലപ്പുഴ ജില്ലാസമ്മേളനത്തിലെ ആവശ്യം

READ ENGLISH VERSION
d

 സി.പി.ഐക്കും തോമസ് കെ.തോമസിനും വിമർശനം

ആലപ്പുഴ : സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന പ്രതിനിധി ചർച്ചയിൽ സി.പി.ഐക്കും എൻ.സി.പി എം.എൽ.എ തോമസ് കെ.തോമസിനുമെതിരെ രൂക്ഷവിമർശനം. പാർട്ടിക്ക് 17 രക്തസാക്ഷികളുള്ള കുട്ടനാട്ടിൽ നിയമസഭാ സീറ്റ് എൻ.സി.പിയിൽ നിന്ന് ഏറ്റെടുക്കണം. പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യുകയെന്നത് അവിടെയുള്ള പാർട്ടിക്കാരുടെ ഹൃദയാഭിലാഷമാണെന്നും കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളിൽ നിന്നുള്ളവർ ആവശ്യപ്പെട്ടു.

സി.പി.ഐ ആളില്ലാത്ത പാർട്ടിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ തണലിൽ വളരുകയും പ്രതിസന്ധി ഘട്ടത്തിൽ തള്ളിപ്പറയുകയും ചെയ്യുന്ന രീതിയാണ് സി.പി.ഐക്ക്. കുട്ടനാട്ടിലുൾപ്പെടെ സി.പി.എമ്മുമായി അഭിപ്രായഭിന്നത ഉള്ളവരെ അടർത്തിയെടുക്കാനാണ് അവരുടെ ശ്രമം. സി.പി.ഐ മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തന വൈകല്യത്തിന്റെ പേരിൽ സർക്കാർ പഴി കേൾക്കുന്നെന്നും വിമർശനമുയർന്നു.

സി.പി.എം കുട്ടനാട് ഏരിയാ സെക്രട്ടറി തന്നെ തോമസ് കെ.തോമസിനെ നിശിതമായി വിമർശിച്ചു. കുട്ടനാടിനെക്കുറിച്ചും കേരളത്തെക്കുറിച്ചും ഒരു ധാരണയുമില്ലാത്ത ആളാണ്. തോമസ് കെ.തോമസിനെ മന്ത്രിയാക്കാതിരുന്നതിൽ മുഖ്യമന്ത്രിയെ ചില പ്രതിനിധികൾ അഭിനന്ദിച്ചു. തെക്കും വടക്കും അറിയാത്ത എം.എൽ.എ കരാറുകാരിൽ നിന്ന് പണം വാങ്ങുന്നതായും ആരോപിച്ചു.

അണികൾ നേതൃനിരയെ

മടുത്ത് പാർട്ടിവിടുന്നു

അണികളും അനുഭാവികളും പാർട്ടി വിട്ടുപോകുന്നത് നേതൃനിരയിലുള്ളവരുടെ പ്രവർ‌ത്തനത്തിലും ശൈലിയിലുമുള്ള എതിർപ്പു കാരണമാണെന്ന് പ്രതിനിധികളിൽ ചിലർ കുറ്റപ്പെടുത്തി. സംഘടനാചുമതല വഹിക്കുന്ന സംസ്ഥാന, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളിൽ പലരും തികഞ്ഞ പരാജയമാണെന്ന് അവരുടെ സാന്നിദ്ധ്യത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. നെൽവില പ്രശ്നത്തിലും കയറിന്റെ വിലത്തകർച്ചയിലും സർക്കാർ വേണ്ടവിധം ഇടപെടുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പാർട്ടിക്കും സർക്കാരിനും പേരുദോഷമുണ്ടാക്കുന്നതാണ്. മെഡിക്കൽ കോളേജിൽ എല്ലാവിധ സംവിധാനങ്ങളുമുണ്ടായിട്ടും അവ വേണ്ടവിധം പ്രയോജനപ്പെടുത്താത്തത് പാർട്ടിയും സർക്കാരും പരിശോധിക്കണം.

മകനെതിരെ മാദ്ധ്യമ

ഗൂഢാലോചന: പ്രതിഭ

മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും കുറ്റക്കാരനല്ലെന്നും നടന്നത് മാദ്ധ്യമ ഗൂഢാലോചനയാണെന്നും യു.പ്രതിഭ ആരോപിച്ചു. ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് വിവരം ചോർത്തുന്നു. വലതുപക്ഷ കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ തന്നെ ഇരയാക്കി. മകനെതിരെ കേസെടുത്തത് ശരിയായി അന്വേഷിക്കാതെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA