SignIn
Kerala Kaumudi Online
Tuesday, 26 May 2026 10.23 PM IST

വിജയന്റെ ബാദ്ധ്യത സി.പി.എം ഏറ്റെടുക്കും: എം.വി.ഗോവിന്ദൻ

govindan

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​ട്ര​ഷ​റ​ർ​ ​എ​ൻ.​എം​ ​വി​ജ​യ​ന്റെ​ ​ബാ​ദ്ധ്യ​ത​ ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വം​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​സി.​പി.​എം​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​ഇ​നി​യും​ ​ഒ​രു​ ​കു​ടും​ബ​ത്തെ​ ​കൂ​ട്ട​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ത​ള്ളി​യി​ടാ​തി​രി​ക്കാ​ൻ​ ​മ​നു​ഷ്യ​ത്വ​പ​ര​മാ​യ​ ​ഒ​രു​ ​നി​ല​പാ​ടാ​യാ​ണ് ​പാ​ർ​ട്ടി​ ​ഇ​തി​നെ​ ​കാ​ണു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. വി​ജ​യ​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​പി.​എം​ ​ബ​ത്തേ​രി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധ​ ​സ​ദ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ഗോ​വി​ന്ദ​ൻ. അതിനിടെ,​ വി​ജ​യ​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​കു​ടും​ബാം​ഗ​ങ്ങ​ളെ ഗോവിന്ദൻ സന്ദർശിച്ചു. ​പാ​ർ​ട്ടി​നേ​തൃ​ത്വം​ ​വ​രു​ത്തി​വ​ച്ച​ ​ബാ​ദ്ധ്യ​ത​യു​ടെ​പേ​രി​ലാ​ണ് ​വി​ജ​യ​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.​ ​പാ​ർ​ട്ടി​നേ​തൃ​ത്വ​ത്തി​ന് ​ക​ത്ത് ​ന​ൽ​കി​യി​ട്ടും​ ​നേ​തൃ​ത്വം​ ​ഇ​ത് ​ഗൗ​നി​ക്കാ​ൻ​ ​ത​യ്യാ​റാ​കാ​ത്ത​താ​ണ് ​വി​ജ​യ​നെ​ ​മ​ര​ണ​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA