SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

ഡ്രഡ്‌ജർ ഇടപാട് : നെതർലൻഡ്സിനോട് വിവരം തേടി കേന്ദ്രം

d

ന്യൂഡൽഹി : മുൻ ഡി.ജി.പി ജേക്കബ് തോമസ് ആരോപണ വിധേയനായ വിവാദ ഡ്രഡ്‌ജർ ഇടപാടിലെ ഡച്ച് കമ്പനിയുടെ വിവരങ്ങൾ നെതർലൻഡ്സിനോട് തേടിയിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം കത്തു നൽകിയിരിക്കുകയാണെന്നും വ്യക്തമാക്കി.

വിജിലൻസ് കേസിലുൾപ്പെട്ട ഡച്ച് കമ്പനിയുടെ അധികൃതരെ ചോദ്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ പ്രതികരണമുണ്ടാകുന്നില്ലെന്ന് അറിയിച്ചതോടെ കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടുകയായിരുന്നു. ഇന്നലെ വിഷയം പരിഗണിച്ച ജസ്റ്റിസ് അഭയ് എസ്.ഓകയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച്,​ തുടർനടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി. ചർച്ചകളിൽ സി.ബി.ഐയും സഹകരിക്കണം. മാർച്ച് മൂന്നിന് വീണ്ടും പരിഗണിക്കും. നടപടികളിലെ പുരോഗതി അന്ന് അറിയിക്കണം.

ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാരും,​ പൊതുപ്രവർത്തകനായ സത്യൻ നരവൂരും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഹൈക്കോടതി ഉത്തരവ് 2023 ആഗസ്റ്റിൽ സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു. അന്വേഷണം തുടരാനും അനുമതി നൽകി. ജേക്കബ് തോമസ് പോർട്ട് ഡയറക്‌ടറായിരിക്കെ, ടെക്‌നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്‌ജർ ഇടപാടിന് ഒത്താശ ചെയ്‌തെന്നാണ് വിജിലിൻസ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA