SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

ശ്വാസതടസത്തിന് നൽകിയ ഗുളികയിൽ ആണി

k

#സംഭവം വിതുര ഗവ. താലൂക്കാശുപത്രിയിൽ

#അന്വേഷണത്തിന് ആരോഗ്യ വകുപ്പ്

വിതുര: ഗവ. താലൂക്ക് ആശുപത്രിയിൽ ശ്വാസതടസത്തിന് നൽകിയ ആന്റിബയോട്ടിക് ഗുളികയിൽ നിന്ന് ആണി ലഭിച്ചതായി പരാതി. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ചൊവ്വാഴ്ച ചികിത്സ തേടിയെത്തിയ വിതുര മേമല ഉരുളുകുന്ന് തടത്തരികത്ത് വീട്ടിൽ വസന്തയാണ് പരാതിക്കാരി . ആശുപത്രിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ രണ്ടെണ്ണം കഴിച്ചു. മൂന്നാമത്തെ ഗുളിക കഴിക്കാനെടുത്തപ്പോൾ പൊട്ടിയ നിലയിലായിരുന്നു. പരിശോധിച്ചപ്പോൾ മരുന്നിന്റെ പൊടിക്കൊപ്പം ചെറിയ ആണിയും ഉണ്ടായിരുന്നു. സംശയം തോന്നി ബാക്കിയുള്ള ഗുളികൾ പൊട്ടിച്ചുനോക്കിയപ്പോൾ എല്ലാ ഗുളികകളിലും ചെറിയ ആണി കണ്ടെത്തി. തുടർന്ന് ആരോഗ്യ വകുപ്പിൽ പരാതിനൽകി. ഗുളിക പൊട്ടിച്ച് ആണി പുറത്തെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. മാസങ്ങളായി ഈ ഗുളിക ആശുപത്രിയിൽ കുട്ടികൾക്ക് വരെ വിതരണം ചെയ്തുവരികയാണെന്നും വീഡിയോയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.കണ്ണൻ അറിയിച്ചു. അഡി ഡി.എച്ച്.എസും ഡി.എം.ഒയും വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി. മനുഷ്യന്റെ ജീവനുതന്നെ ഭീഷണിയായ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിതരണം നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡൻറ് ഇ.എം.നസീർ ആവശ്യപ്പെട്ടു. സംഭവത്തെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, ഗുണനിലവാരമില്ലാത്തതും, മനുഷ്യജീവൻ അപകടത്തിലാക്കുന്നതുമായ മരുന്ന് വിതരണം നടത്തിയ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ മന്ത്രി വീണാജോർജിനും, ഡി.എം.ഒയ്ക്കും പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA