SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

മുഖ്യമന്ത്രിസ്ഥാനം: കോൺഗ്രസിൽ ചർച്ചയില്ലെന്ന് കെ.സി

d

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എല്ലാവരും ഒറ്റക്കെട്ടായി തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളെ നേരിടാൻ ഒരുങ്ങുകയാണ്. മറ്റാരെങ്കിലും നടത്തുന്ന ചർച്ചകൾക്ക് കോൺഗ്രസിന് ഉത്തരവാദിത്വമില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പി.വി. അൻവറുമായുള്ള ബന്ധം യു.ഡി.എഫ് യോഗമാണ് തീരുമാനിക്കുന്നത്. ഏകോപനസമിതിയോഗം കൂടുമ്പോൾ വിഷയം ചർച്ചയായാൽ തീരുമാനമെടുക്കും. സ്വാതന്ത്ര്യസമരത്തെ തള്ളിക്കളഞ്ഞ് 1947ൽ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന പ്രസ്താവനയിലൂടെ മോഹൻ ഭാഗവത് സ്വാതന്ത്ര്യസമരസേനാനികളെയും രക്തസാക്ഷികളെയും അപമാനിച്ചു. ദേശവിരുദ്ധമായ പ്രസ്താവനയിൽ കേസെടുക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VENUGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA