
ന്യൂഡൽഹി: മധുരയിൽ ഇക്കൊല്ലം ഏപ്രിലിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകാനുള്ള മൂന്നു ദിവസത്തെ നിർണായക സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം കൊൽക്കത്തയിൽ തുടങ്ങി. പൊളിറ്റ് ബ്യൂറോയിൽ വിശദ ചർച്ചയ്ക്കു ശേഷമാണ് കരട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത്.
പ്രായ പരിധി, 'ഇന്ത്യ' മുന്നണിയിലെ സി.പി.എമ്മിന്റെ പ്രസക്തി അടക്കം ചർച്ചയാകും. ഹിന്ദുത്വ അജണ്ടകൾക്കെതിരെ മതേതര 'ഇന്ത്യ'മുന്നണിയിൽ പ്രവർത്തിക്കുമ്പോഴും കോൺഗ്രസിന്റെ സാമ്പത്തിക നവലിബറൽ നയങ്ങളെയും മൃദുഹിന്ദുത്വ നിലപാടിനെയും സൂക്ഷിക്കണമെന്ന് കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു.
കൊൽക്കത്ത ന്യൂ ടൗണിൽ ജ്യോതിബസു നഗറിൽ നിർമ്മിച്ച ജ്യോതിബസു സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ആന്റ് റിസർച്ചിന്റെ (ജെ.ബി.സി.എസ്.എസ്.ആർ) ഒന്നാം ഘട്ടം പൊളിറ്റ്ബ്യൂറോ അംഗവും ഇടക്കാല കോ-ഒാർഡിനേറ്ററുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ്, സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എന്നിവരും സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |