
തിരുവനന്തപുരം: ജനാധിപത്യ സംരക്ഷണ സമിതി -സോഷ്യലിസ്റ്റ് , ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ലയിക്കും. സംസ്ഥാന പ്രസിഡന്റ് പാളയം സതീഷിന്റെ നേതൃത്തിൽ മുന്നൂറോളം പേർ 26 ന് നടക്കുന്ന ലയന സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 11 ന് പാളയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.മനോജ്കുമാർ, ജില്ലാ സെക്രട്ടറി ആർ.എസ് ഹരി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |