
തിരുവനന്തപുരം: ടെൻഡർ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും ഓയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് കഞ്ചിക്കോട്ട് ഡിസ്റ്റിലറി തുടങ്ങാൻ അനുമതി നൽകിയതിന് പിന്നിൽ അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഇതിന്റെ കാര്യങ്ങൾ ജനങ്ങൾക്കു മുമ്പാകെ വിശദീകരിക്കണം. ഈ കമ്പനിയിൽ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നിൽ അനുമതിക്കു സമർപ്പിച്ചത് എക്‌സൈസ് മന്ത്രിയാണ്.
മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്നാണ് മന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ ടെൻഡർ വിളിക്കണ്ടേ. എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെൻഡർ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നൽകാതിരുന്നത്.
തൃശൂരിലെ തിരുവില്വാമലയിൽ സ്വകാര്യമേഖലയിലെ സൂപ്പർ സ്റ്റാർ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തിൽ മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. 1999ലെ എക്സിക്യൂട്ടിവ് ഓർഡർ നിലനിൽക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികൾ അനുവദിക്കാൻ പാടുള്ളതല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |